കോഴിക്കോട്: സേവനകാലത്ത് ആർജിച്ച അറിവും അനുഭവ സമ്പത്തും സമൂഹത്തിൻെറ നന്മക്കായി വിനിയോഗിക്കാൻ പെൻഷൻകാർ തയാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. കേരള സർവിസ് പെൻഷണേഴ്സ് ലീഗ് (കെ.എസ്.പി.എൽ) സംസ്ഥാന കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് നാനാക്കൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുള്ള, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ്, സി. അബു മാസ്റ്റർ, കെ. അബ്ദുൽ ഖാദർ, പി. അബ്ദുറഹിമാൻ മാസ്റ്റർ, പി.ടി. മുഹമ്മദ്, നാലകത്ത് ഹംസ, പി.പി. മുഹമ്മദ്, കെ. കുഞ്ഞാലി, കെ. ഹുസൈൻ ഹാജി എന്നിവർ സംസാരിച്ചു. എം. അഹമ്മദ് റിപ്പോർട്ടും, എൻ. മൊയ്തീൻ മാസ്റ്റർ വരവ് ചെലവ് കണക്കുകളും നസീം ഹരിപ്പാട് പ്രവർത്തന രൂപരേഖയും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറായി നാനാക്കൽ മുഹമ്മദിനെയും ജനറൽ സെക്രട്ടറിയായി കെ.എം. അഹമ്മദിനെയും ഓർഗനൈസിങ് സെക്രട്ടറിയായി അഡ്വ. നസിം ഹരിപ്പാടിനെയും തെരഞ്ഞെടുത്തു. കെ.കെ. മുഹമ്മദ് കുട്ടിയാണ് ട്രഷറർ. സീനിയർ വൈസ് പ്രസിഡൻറ്: ആസാദ് വണ്ടൂർ. വൈസ് പ്രസിഡൻറുമാർ: അഡ്വ. എ.പി. ഇബ്രാഹിം, കാദർ കൊടവണ്ടി, ഡോ. പുത്തൂർ മുസ്തഫ, ടി. മുഹമ്മദ്. സെക്രട്ടറിമാർ: അബൂ ഗുഡലായി, എ. യൂസഫ് മിശ്കാത്തി, അബ്ദുൽ കരീം മുസ്ലിയാർ, എൻ. മൊയ്തീൻ), പി.വി. അബ്ദുറഹിമാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.