കുറ്റ്യാടി: ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യൻ ദേശീയ പ്രസ്ഥാനവും ഒന്നു ചേർന്നതാണ് മലബാർ സമരമെന്നും പോർച്ചുഗീസുകാർക്കെതിരെയുള്ള പോരാട്ടത്തിന് സൈനുദ്ദീൻ മഖ്ദൂം, ഖാദി മുഹമ്മദ് എന്നിവരുടെ സമരപാരമ്പര്യവും സമരോത്സുക ഗ്രന്ഥരചനകളും ഭൂതകാല അടയാളപ്പെടുത്തലുകളാണെന്നും ഡോ. ഹുസൈൻ രണ്ടത്താണി പറഞ്ഞു. മലബാർ സമരത്തിൻെറ നൂറാം വാർഷികത്തിൻെറ ഭാഗമായി കുറ്റ്യാടിയിൽ സംഘടിപ്പിച്ച ഉലമാ-ഉമറാ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലി മുസ്ല്യാരുടെ ആത്മീയ നേതൃത്വവും വാരിയ കുന്നൻെറ ധീരനായകത്വവുമാണ് മലബാർ സമരം വിജയത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എ.പി. മുഹമ്മദ് ഹുസൈൻ സഖാഫി അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ ഹമീദ്, ശംസുദ്ദീൻ നദ്‌വി, സഈദ് തളിയിൽ, സാബിർ അൽ ഹാദി, അബ്ദുൽ ഗഫൂർ മൗലവി എന്നിവർ സംസാരിച്ചു. വി. സൂപ്പി സ്വാഗതവും അബ്ദുസലാം കല്ലാറ നന്ദിയും പറഞ്ഞു. അബ്ദുറഹ്മാൻ ഓർക്കാട്ടേരി പ്രാർഥന നടത്തി. ഫോട്ടോ: മലബാർ സമരം നൂറാം വാർഷികത്തിൻെറ ഭാഗമായി കുറ്റ്യാടിയിൽ നടന്ന ഉലമാ - ഉമറാ സംഗമം ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.