കുറ്റ്യാടിയിൽ റോഡിലെ കുഴികൾ അടച്ചു

കുറ്റ്യാടി: ടൗണിൽ വാഹനയാത്രക്കാർക്ക് ദുരിതമായിരുന്ന നാദാപുരം റോഡിലെ കുഴികൾ മുഴുവൻ അടച്ചു. കുഴികൾ കാരണം അപകടം തുടർക്കഥയായതിനാൽ വിവിധ സംഘടനകളും പാർട്ടിക്കാരും പ്രതിഷേധിക്കുകയും അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. പുതിയ ബസ് സ്​റ്റാൻഡ്​, ഗവ. ആശുപത്രി, സ്വകാര്യ ക്ലിനിക്ക് എന്നിവക്ക് സമീപമാണ് ഭീഷണിയായി കുഴികൾ രൂപപ്പെട്ടിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.