കോഴിക്കോട്: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്നത് വിശദമായ ചർച്ചകൾക്ക് ശേഷമേ നടപ്പാക്കാവൂവെന്ന് കേരള വനിത കമീഷൻ അധ്യക്ഷ പി. സതീദേവി. കേരളത്തിൽ മാത്രം ചർച്ച ചെയ്യേണ്ടതല്ല ഈ വിഷയം. നിയമം വന്നിട്ടും കാര്യമില്ല. പഠനങ്ങൾ അനിവാര്യമാണ്. എല്ലാവരുടെയും അഭിപ്രായം കണക്കിലെടുത്ത് ധാരണയുണ്ടാക്കണമെന്നും വനിത കമീഷൻ അദാലത്തിന് ശേഷം സതീദേവി പറഞ്ഞു. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാൻ 18 വയസ്സ് മാത്രം മതിയെന്നിരിക്കേ സ്വന്തം ഇണയെ തീരുമാനിക്കാൻ 21 വയസ്സാവണമെന്നാണ് പറയുന്നത്. പെൺകുട്ടികളുടെ പോഷകാഹാരക്കുറവടക്കം പരിഹരിക്കുകയാണ് വേണ്ടതെന്നും വനിത കമീഷൻ അധ്യക്ഷ അഭിപ്രായപ്പെട്ടു. 'ഹരിത'സംഘടനയിലെ പെൺകുട്ടികൾ പൊലീസിൽ നൽകിയ പരാതിയിൽ കുറ്റമറ്റരീതിയിലുള്ള കുറ്റപത്രം സമർപ്പിക്കുന്നതിൽ വനിത കമീഷൻെറ ശ്രദ്ധയുണ്ടാകുമെന്നും സതീദേവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.