കെ.പി.എസ്.ടി.എ ജില്ല സമ്മേളനം: സ്വാഗതസംഘം രൂപവത്​കരിച്ചു

ബാലുശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ റവന്യൂ ജില്ല സമ്മേളനം ഫെബ്രുവരി 10, 11, 12 തീയതികളിൽ ബാലുശ്ശേരിയിൽ നടക്കും. സമ്മേളനത്തി​‍ൻെറ നടത്തിപ്പിനായി 501 അംഗ സ്വാഗതസംഘം രൂപവത്​കരിച്ചു. സ്വാഗത സംഘ രൂപവത്​കരണ യോഗം മുൻ കെ.പി.സി.സി സെക്രട്ടറി കെ. ബാലകൃഷ്ണൻ കിടാവ് ഉദ്ഘാടനം ചെയ്തു. സജീവൻ കുഞ്ഞോത്ത് അധ്യക്ഷത വഹിച്ചു. കെ.എം. ഉമ്മർ, കെ. രാമചന്ദ്രൻ മാസ്​റ്റർ, പി.കെ. അരവിന്ദൻ, എൻ. ശ്യാംകുമാർ, പി.എം. ശ്രീജിത്ത്, എ.കെ. അബ്​ദുൽ സമദ്, എം.കെ. പരീദ്, വി.സി. വിജയൻ, യു.കെ. വിജയൻ, ഹരീഷ് നന്ദനം, ഉമ മഠത്തിൽ, ഇന്ദിര ഏറാടിയിൽ, ടി.കെ. പ്രവീൺ കുമാർ, കെ.പി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. Photo: കെ.പി.എസ്.ടി.എ റവന്യൂ ജില്ല സമ്മേളനത്തി​‍ൻെറ സ്വാഗതസംഘ രൂപവത്​കരണയോഗം മുൻ കെ.പി.സി.സി സെക്രട്ടറി കെ. ബാലകൃഷ്ണൻ കിടാവ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.