സ്വാതന്ത്ര്യത്തിൻെറ എഴുപത്തിയഞ്ചാം വാർഷികം; പോസ്റ്റ് കാർഡ് കാമ്പയിൻ നടത്തി ബാലുശ്ശേരി: സ്വാതന്ത്ര്യത്തിൻെറ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസർക്കാറും പോസ്റ്റൽ വകുപ്പും സംഘടിപ്പിക്കുന്ന പോസ്റ്റ് കാർഡ് കാമ്പയിനിൻെറ ഭാഗമായി ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറിയിൽ വിദ്യാർഥികളെ 75 ൻെറ ആകൃതിയിൽ അണിനിരത്തി. 'ഒരേ സ്വാതന്ത്ര്യം ഒരേ സമീപനം' എന്ന സന്ദേശവാക്യമുയർത്തി ജൻഡർ ന്യൂട്രൽ യൂനിഫോമണിഞ്ഞ വിദ്യാർഥികൾ എഴുതിയ പോസ്റ്റ് കാർഡും ഉയർത്തിപ്പിടിച്ചാണ് കാമ്പയിനിൻെറ ഭാഗമായി അണിനിരന്നത്. സ്വാതന്ത്ര്യത്തിൻെറ എഴുപത്തഞ്ചാം വർഷത്തിൽ ലിംഗസമത്വവും ലിംഗേതര സ്വാതന്ത്ര്യവും ഉറപ്പുവരുത്താനുള്ള നടപടികളിലേക്ക് സർക്കാറിൻെറ ശ്രദ്ധ തിരിയേണ്ടതിനായി പ്രതീകാത്മകമായി ജെൻഡർ ന്യൂട്രൽ സന്ദേശം അവതരിപ്പിച്ചു. പ്രിൻസിപ്പൽ ആർ. ഇന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.സി. രാജേഷ്, വിദ്യാർഥികളായ തീർഥ, ആയിഷ നിതാര, ആകാശ്, ശ്രീഹരി എന്നിവർ നേതൃത്വം നൽകി. പടം. സ്വാതന്ത്ര്യത്തിൻെറ 75ാം വാർഷികത്തിൻെറ ഭാഗമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പോസ്റ്റ് കാർഡ് കാമ്പയിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.