ആത്മവിശ്വാസമാണ് ജീവിത വിജയത്തിൻെറ അടിത്തറ - കെ.കെ. രമ വടകര: ആത്മവിശ്വാസമാണ് ജീവിത വിജയത്തിൻെറ അടിത്തറയെന്നും കൃത്യമായ ലക്ഷ്യബോധത്തോടെയും തയാറെടുപ്പോടെയും വിദ്യാഭ്യാസം ഫലപ്രദമായി നിർവഹിച്ചും ജീവിത നൈപുണികൾ ആർജിച്ചും മുന്നോട്ടു പോവാൻ വിദ്യാർഥികൾ തയാറാവണമെന്ന് കെ.കെ. രമ എം.എൽ.എ അഭിപ്രായപ്പെട്ടു. മടപ്പള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻെറ ആഭിമുഖ്യത്തിൽ വടകരയിലെ അഞ്ച് വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പാസ്വേഡ് ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ.പി.പി. അബ്ദുൽ റസാഖ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എൻ.എം. വിമല, മെംബർ ബിന്ദു വള്ളിൽ, പി.പി. ദിവാകരൻ, തഹസിൽദാർ ആഷിഖ് തോടാൻ , വില്ലേജ് ഓഫിസർ ധന്യ ബാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ കെ.കെ. വേണുഗോപാൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലക്ഷ്മി എന്നിവർ സംസാരിച്ചു. വി.എച്ച്.എസ് പ്രിൻസിപ്പൽ സി. സിജു സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ടി.വി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു. ചിത്രം മടപ്പള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിച്ച പാസ്വേഡ് ദ്വിദിന വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ശിൽപശാല കെ.കെ. രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു Saji 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.