ജില്ലയിലെ ഏറ്റവും വലിയ എല്‍.എസ്.ഡി വേട്ട കണ്ണൂര്‍: അതിമാരക ലഹരിമരുന്നായ എല്‍.എസ്.ഡി (ലൈസർജിക് ആസിഡ് ഡൈ ഈതൈലമൈഡ്) മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. കണ്ണൂര്‍ നീര്‍ക്കടവ് ചെട്ടിപ്പറമ്പത്ത് വീട്ടില്‍ സി.പി. പ്രജൂണ്‍(25), കക്കാട് പള്ളിപ്രം ഷീബാലയത്തില്‍ ടി. യദുല്‍ എന്നിവരാണ് പിടിയിലായത്. ജില്ലയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എല്‍.എസ്.ഡി വേട്ടയാണിത്. പയ്യാമ്പലം ബീച്ചിലെ വിനോദ സഞ്ചാരികൾ അടക്കമുള്ള ആവശ്യക്കാർക്കായി മയക്കുമരുന്ന് വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. ഇവർ സ്ഥിരം കണ്ണികളാണെന്ന് എക്സൈസ് പറഞ്ഞു. 0.1586 മില്ലിഗ്രാം എല്‍.എസ്.ഡി ഇവരിൽനിന്ന് കണ്ടെടുത്തു. പഴ്സിൽ സൂക്ഷിച്ച നിലയിലായിരുന്നു. ഉത്തരമേഖല എക്‌സൈസ് കമീഷണറുടെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബുധനാഴ്ച രാത്രി പ്രതികള്‍ സ്കൂട്ടറടക്കം പിടിയിലായത്. സ്‌കൂട്ടര്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിനു കൊയില്യത്തിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂര്‍ ടൗണ്‍, ബർണശ്ശേരി, കണ്ണൂർ സിറ്റി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥിരം വിൽപന. മയക്കുമരുന്ന് വില്‍ക്കുന്ന പ്രധാന കണ്ണികളാണെങ്കിലും ഇരുവരും ഇതുവരെ പിടിയിലായിട്ടില്ലായിരുന്നു. നഗരങ്ങളില്‍ രഹസ്യമായി നടത്തുന്ന ഡി.ജെ പാര്‍ട്ടികളില്‍ പ്രധാനമായും ഉപയോഗിക്കുന്ന മയക്കുമരുന്നാണിത്. പേപ്പര്‍, സൂപ്പര്‍മാന്‍ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. പഴ്സുകളിലും പുസ്തകങ്ങളിലുമായി എളുപ്പത്തിൽ സുക്ഷിക്കാനാവുന്നതിനാൽ ഇത്തരം എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെത്താൻ പ്രയാസമാണ്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ടി. യേശുദാസന്‍, പ്രിവൻറീവ് ഓഫിസര്‍മാരായ ശശി ചേണിച്ചേരി, എം.കെ. സന്തോഷ്, ജോർജ് ഫെര്‍ണാണ്ടസ്, കെ.എം. ദീപക്, സിവില്‍ എക്സൈസ് ഓഫിസര്‍ കെ.വി. ഹരിദാസന്‍, എക്സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി. രജിരാഗ്, പി. ജലീഷ്, കെ. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് ലഹരിമരുന്ന് വില്‍പനക്കാരെ പിടികൂടിയത്. പ്രതികളെ കണ്ണൂർ ജെ.എഫ്.സി കോടതിയിൽ ഹാജരാക്കി. photo: lsd prethikal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.