പാലോറ മലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും -പൊലീസ് കമീഷണർ

തലക്കുളത്തൂർ: പാലോറ മല ബൈപാസിൽ മോഷണങ്ങളും സാമൂഹിക വിരുദ്ധ ശല്യങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു. വീടുകളിൽ കയറി വാഹനത്തി‍ൻെറ ബാറ്ററി ഉൾപ്പെടെ മോഷ്​ടിക്കുന്നത്​ പതിവാണ്. കഞ്ചാവ് വിൽപന ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ ശല്യങ്ങളും വർധിച്ചുവരുകയാണ്. ആൾതാമസമില്ലാത്ത വീടുകളിൽ പകൽപോലും കയറി ശല്യക്കാരാകുന്നതും പതിവായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശത്തെ 150 ഓളം വീട്ടുകാരുടെ വാട്സ് ആപ്പ് കൂട്ടായ്മയായ അയൽസഭ കോ - ഓഡിനേറ്റർ ജോബിഷ് തലക്കുളത്തുർ എം.കെ രാഘവൻ എം.പി മുഖേന കമീഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.