കോഴിക്കോട്: കെ.എൻ. കുറുപ്പും കുട്ടിമാളു അമ്മയും സമാനതകളില്ലാത്ത സേവന സന്നദ്ധതയുടെ പ്രതീകങ്ങളായിരുന്നുവെന്നും സമൂഹത്തിനു ഇത്തരം ത്യാഗാത്മാക്കളെ കുറിച്ചുള്ള സ്മരണകൾ എന്നും പ്രചോദനമാണെന്നും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിലെ പൂർവ അന്തേവാസികളുടെ കുടുംബ സംഗമത്തിൻെറ ഉദ്ഘാടനവും ദീനബന്ധു പുരസ്കാര സമർപ്പണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. അനാഥമന്ദിരം പൂർവ വിദ്യാർഥി സംഘടന സംഘടിപ്പിച്ച ചടങ്ങിൽ രണ്ടാമത് ദീനബന്ധു പുരസ്കാരം എൻ.ഇ. ബാലകൃഷ്ണമാരാർക്ക് വേണ്ടി മകൻ എൻ.ഇ. മനോഹരൻ ഏറ്റുവാങ്ങി. ടി.പി.എം. സാഹിർ അധ്യക്ഷത വഹിച്ചു. കെ. തങ്കപ്പൻ, ആർ. സുരേന്ദ്രൻ, പി. കിഷൻ ചന്ദ്, എ.വി. ശങ്കരമേനോൻ, പൂർണിമ സുനിൽ, കാരാട്ട് വത്സരാജ്, മുരളി മാമ്പറ്റ, എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.