യൂത്ത് കോൺഗ്രസ് പദയാത്ര

പേരാമ്പ്ര: യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കൺവെൻഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ ഉദ്ഘാടം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ രജീഷ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​​ ആർ. ഷഹിൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​​ കെ. മധുകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​​ പി.എം. പ്രകാശൻ, ബ്ലോക്ക് യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ എസ്. സുനന്ദ്, കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ്​ വി.ടി. സൂരജ്, ആദർശ് രാവറ്റമംഗലം, സാജിദ് എന്നിവർ സംസാരിച്ചു. കൺവെൻഷനു ശേഷം മുളിയങ്ങലിൽനിന്ന് ആരംഭിച്ച പദയാത്ര യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. പദയാത്ര വെള്ളിയൂരിൽ സമാപിച്ചു. തുടർന്നു നടന്ന പൊതുയോഗം യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.