നവോത്ഥാന മൂല്യം അട്ടിമറിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം -വിസ്ഡം സെമിനാര്‍

കോഴിക്കോട്: കേരള മുസ്‌ലിം സമൂഹത്തി​ൻെറ നവോത്ഥാന ചരിത്രം 100 വര്‍ഷം പിന്നിടുമ്പോള്‍ നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കപ്പെടുന്നതിനെതിരെ സമൂഹം കടുത്ത ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് നടന്ന സെമിനാര്‍ ആഹ്വാനം ചെയ്തു. കേരള മുസ്‌ലിം നവോത്ഥാനത്തി​ൻെറ നൂറു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തുറമുഖ മന്ത്രി അഹ്‌മദ് ദേവര്‍കോവില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നേര്‍പഥം വാരികയുടെ വാര്‍ഷിക പതിപ്പി​ൻെറ പ്രകാശനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അശ്‌റഫ് അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, ഡോ. പി. ശിവദാസന്‍, ഡോ. ഷാനവാസ് പറവണ്ണ, സി.പി. സലീം, സുഫ്‌യാന്‍ അബ്​ദുസ്സലാം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നേര്‍പഥം വാരിക ചീഫ് എഡിറ്റര്‍ പ്രിംറോസ്, എഡിറ്റര്‍ ഉസ്മാന്‍ പാലക്കാഴി, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി കെ. താജുദ്ദീന്‍ സ്വലാഹി, വിസ്ഡം ഇസ്‌ലാമിക് സ്​റ്റുഡൻറ്​സ്​ ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന. സെക്രട്ടറി ശമീല്‍ അരീക്കോട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.