സ്​റ്റാർകെയറിൽ സൗജന്യ വെരിക്കോസ് വെയിൻ ക്യാമ്പ്

ATTN: KNR P3 also കോഴിക്കോട്: കോഴിക്കോട് സ്​റ്റാർകെയർ ഹോസ്പിറ്റലിൽ സൗജന്യ വെരിക്കോസ് വെയിൻ രോഗനിർണയ-ചികിത്സ ക്യാമ്പ് ആരംഭിച്ചതായി മാനേജ്​മൻെറ് വാർത്തക്കുറിപ്പിൽ​ അറിയിച്ചു. ഡിസംബർ 20 വരെയുള്ള ക്യാമ്പിൽ ബുക്ക് ചെയ്യുന്നവർക്ക് കൺസൽട്ടേഷൻ സൗജന്യമായിരിക്കും. കൂടാതെ, പരിശോധനക്കുള്ള അൾട്രാസൗണ്ട് സ്‌ക്രീനിങ്ങും കൺസൽട്ടേഷനൊപ്പം രോഗികൾക്ക് സൗജന്യമായി ലഭിക്കുന്നു. ക്യാമ്പിൽ നിർദേശിക്കുന്ന വെരിക്കോസ് വെയിൻ തുടർചികിത്സക്ക്​ സ്​റ്റാർകെയറി​ൻെറതന്നെ സാന്ത്വനം സ്കീമി​ൻെറ കീഴിൽ ഉറപ്പായ നിരക്കിളവുകളുമുണ്ട്. ശസ്ത്രക്രിയ, റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ, ലേസർ ചികിത്സ എന്നിവക്കു പുറമെ വെരിക്കോസ് വെയിനിന്​ ഏറ്റവും നൂതനമായ ഗ്ലൂ ചികിത്സയും സ്​റ്റാർകെയർ വാസ്​കുലാർ സൻെററിൽ ലഭ്യമാണ്. പ്രശസ്ത വാസ്കുലാർ സർജനായ ഡോ. സുനിൽ രാജേന്ദ്രൻ, ഡോ. പ്രദീപ് എം. എബ്രഹാം എന്നിവരാണ് വാസ്​കുലാർ വിഭാഗത്തിന് നേതൃത്വം കൊടുക്കുന്നത്. വെരിക്കോസ് വെയിനിന്‌ പുറമെ എ.വി ഫിസ്​റ്റുല, കാലുകളെ ബാധിക്കുന്ന പെരിഫെറൽ ആർട്ടറി ഡിസീസ് തുടങ്ങിയവക്കും ഇവിടെ വിദഗ്​ധ ചികിത്സയുണ്ട്. ക്യാമ്പ് ബുക്കിങ്ങിനായി വിളിക്കുക: 0495 2489000, 8606945517.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.