ബിവറേജ്  ഔട്ട്​ലെറ്റിനെതിരെ ബഹുജന പ്രതിഷേധം

രാമനാട്ടുകര: തോട്ടുങ്ങലിൽ ബിവറേജ് ഔട്ട്​ലെറ്റ്​ സ്ഥാപിച്ചതിനെതിരെ ബഹുജന പ്രതിഷേധം. രാമനാട്ടുകര ഒമ്പതാം മൈൽസിനു സമീപത്തെ ബിവറേജ് ഔട്ട്​ലെറ്റ്​ ദേശീയപാതക്ക്​ സമീപം തോട്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെ തോട്ടുങ്ങൽ റസിഡൻസ് അസോസിയേഷ​ൻെറ നേതൃത്വത്തിലാണ്​ പ്രതിഷേധം സംഘടിപ്പിച്ചത്. പതിനെട്ടാം ഡിവിഷൻ കൗൺസിലർ സി.കെ. ജുബൈരിയ ഉദ്ഘാടനം ചെയ്തു. ലഹരി നിർമാർജന കമ്മിറ്റി അംഗങ്ങളായ എൻ.കെ. ബിച്ചിക്കോയ, അസ്മ, റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ്​ ഉമ്മർ അഷറഫ്, മുൻ കൗൺസിലർ കെ.എം. ബഷീർ, എം. അബൂബക്കർ എന്നിവർ നേതൃത്വ൦ നൽകി. ബുധനാഴ്ചയാണ് ഇവിടെ മദ്യ വിൽപന ആരംഭിച്ചത്. പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് ലാത്തി വീശി വിരട്ടിയോടിച്ചിരുന്നു. നഗരസഭ കൗൺസിലർ അൻവർ സാദ്ദിഖ് പൂവഞ്ചേരി അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു .ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ബുധനാഴ്ച ബിവറേജസ് ഔട്ട് ലെറ്റിൽ സംഘർഷമുണ്ടായ സംഭവത്തിൽ കണ്ടാലറിയാവുന്ന 60 പേർക്കെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു. പടം; ബിവറേജ് ഔട്ട്​ലെറ്റ്​ ദേശീയപാതക്ക്​ സമീപം തോട്ടുങ്ങലിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെ തോട്ടുങ്ങൽ റസിഡൻസ് അസോസിയേഷ​ൻെറ നേതൃത്വത്തിൽ ബഹുജന പ്രതിഷേധം കൗൺസിലർ സി.കെ. ജുബൈരിയ ഉദ്ഘാടനം ചെയ്യുന്നു filenameClfrk 169

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.