മെഡിക്കൽ ഉപകരണങ്ങൾ കൈമാറി

താമരശ്ശേരി: ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മൂലം വീടുകളിൽ കിടപ്പിലായ രോഗികൾക്ക് സൗജന്യമായി ഓക്സിജൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചുങ്കം എസ്.വൈ.എസ് സാന്ത്വനകേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ സിലിണ്ടർ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചു. ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാൻ പി.സി. ഇബ്രാഹിം ഉപകരണങ്ങളുടെ സമർപ്പണം നടത്തി. പി.സി. അബ്​ദുൽ റഹീം അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധരംഗത്ത് മികച്ച സേവനം നടത്തിയവരെ ഉപഹാരം നൽകി ആദരിച്ചു. വദൂദ് സഖാഫി ,ഹനീഫ കോരങ്ങാട്, കെ.കെ. സാലി, പി.സി. മുഈനുദ്ദീൻ, പി.കെ. മുഹമ്മദ്ഹാജി, പക്കർകുട്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.