ജില്ല പഞ്ചായത്ത്​: നന്മണ്ട ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്

നന്മണ്ട : ഇന്ന് നടക്കുന്ന ജില്ല പഞ്ചായത്ത് നന്മണ്ട ഡിവിഷൻ ഉപതെരഞ്ഞെടുപ്പിനായി ബൂത്തുകൾ സജ്ജം. തലക്കുളത്തൂർ പഞ്ചായത്ത് -31 , നന്മണ്ട പഞ്ചായത്ത് - 31, ചേളന്നൂർ പഞ്ചായത്ത് - 4, കാക്കൂർ പഞ്ചായത്ത് - 11, എന്നിങ്ങനെ നന്മണ്ട ഡിവിഷനിൽ ആകെ 77 പോളിങ്​ ബൂത്തുകളാണുള്ളത്. പോളിങ്​ നടത്തിപ്പിനായി 308 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. 16 സെക്ടർ ഓഫിസർമാരെയും 16 വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പോളിങ്​ ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയോടെ ബൂത്തുകളിലെത്തി വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി. ചൊവ്വാഴ്​ച രാവിലെ ഏഴ്​ മുതൽ വൈകീട്ട് ആറ്​ വരെയാണ് വോട്ടെടുപ്പ്. ചേളന്നൂർ എസ്.എൻ. കോളജിലാണ് വോട്ടെണ്ണൽ കേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.