കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡഡൻറ് വനിത പഞ്ചായത്ത് പ്രസിഡൻറിനോട് അപമര്യാദയായി പെരുമാറിയതായി പരാതി. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷികത്തിൻെറ ഭാഗമായി ഈ മാസം 10 മുതൽ 25വരെ നടക്കുന്ന ഫയൽ തീർപ്പാക്കൽ മെഗാ അദാലത്തിൻെറ നോട്ടീസിൽ വൈസ് പ്രസിഡൻറിൻെറ പേര് വെക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, പദ്ധതിയുടെ കോഓഡിനേറ്റർ എം.ടി. റിയാസ്, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ പേരാണ് നോട്ടീസിൽ രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പാർട്ടിക്ക് പരാതിയും ബോധിപ്പിച്ചിട്ടുണ്ട്. പ്രസിഡൻറിനെ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നതായാണ് വിവരം. അതേസമയം, ആരോപണങ്ങൾ വൈസ് പ്രസിഡൻറ് നിഷേധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ അസഭ്യംപറഞ്ഞിട്ടില്ലെന്ന് കരീം പഴങ്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.