കോഴിക്കോട്: കാര്യക്ഷമമായി നികുതി പിരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കോഴിക്കോട് എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ നടന്ന ജി.എസ്.ടി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾ കൃത്യമായി നികുതി നൽകുന്നുണ്ടോയെന്ന് പരിശോധിക്കണം. ജനങ്ങളെ ഉപദ്രവിക്കാനല്ല നികുതി പിരിവ് നടത്തുന്നത്. സാമ്പത്തികക്രമം ശരിയായ രീതിയിൽ മുന്നോട്ടുകൊണ്ട് പോവുന്നതിനുള്ള പ്രധാന ഉപാധിയാണിത്. നികുതി നൽകാൻ പ്രേരിപ്പിക്കേണ്ടത് ജി.എസ്.ടി വകുപ്പിൻെറ ചുമതലയാണെന്നും ബുദ്ധിപൂർവമായി ജോലി ചെയ്യണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ ഓർമിപ്പിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലെ ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ജോ.കമീഷണർ ഒ.ബി. ഷൈനി, ഫിറോസ് കാട്ടിൽ, സി.പി. സിനി (മലപ്പുറം), പി.സി. ജയരാജൻ (വയനാട്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന ജി.എസ്.ടി കമീഷണർ ഡോ. രത്തൻ ഖേൽക്കൽ അധ്യക്ഷത വഹിച്ചു. സ്പെഷൽ കമീഷണർ മുഹമ്മദ് വൈ. സഫീറുല്ല സംസാരിച്ചു. അഡീഷനൽ കമീഷനർ ജെ. ജെപ്സൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.