തിരുവമ്പാടി-കൂടരഞ്ഞി റോഡ്: അപകടക്കെണിയായി കലുങ്ക് പ്രവൃത്തി

തിരുവമ്പാടി: കൂടരഞ്ഞി-തിരുവമ്പാടി റോഡിൽ പുതുതായി കലുങ്ക് പ്രവൃത്തി നടത്തിയ ചവലപ്പാറയിൽ യാത്ര ദുരിതം. കലുങ്ക് പ്രവൃത്തിയുടെ അവശിഷ്​ടങ്ങളായ മണ്ണും കല്ലും ഉൾപ്പെടെ റോഡിൽ കൂട്ടിയിട്ട അവസ്ഥയിലാണ്. റോഡിൽനിന്ന് അവശിഷ്​ടശേഖരം മാറ്റാത്തത് അപകടക്കെണിയായി മാറിയിരിക്കുകയാണ്. ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്ന് റോഡിലാണ് അധികൃതരുടെ അനാസ്ഥ. പൊതുമരാമത്ത് അധികൃതർ റോഡിലെ തടസ്സം മാറ്റി ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. * Thiru 1 ch : തിരുവമ്പാടി-കൂടരഞ്ഞി റോഡിൽ ചവലപ്പാറയിൽ കലുങ്ക് പ്രവൃത്തിക്ക് ശേഷം നീക്കാത്ത അവശിഷ്​ടശേഖരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.