കാണാം ഗ്രഹ-ചന്ദ്ര സംഗമം ഇന്നുമുതൽ

പയ്യന്നൂർ: ശുക്രൻ, ശനി, വ്യാഴം എന്നീ ഗ്രഹങ്ങളോടൊപ്പം ചന്ദ്രനും അണിനിരക്കുന്ന രസകരമായ വാനവിസ്മയം ചൊവ്വാഴ്ച മുതൽ നിരീക്ഷിക്കാം. ആകാശത്തി​ൻെറ പടിഞ്ഞാറുഭാഗത്ത് രാത്രി ഏഴുമുതൽ 12 വരെ ഈ കാഴ്ച കാണാം. പടിഞ്ഞാറുഭാഗത്ത് ഏറ്റവും താഴെയായി ശുക്രനും അതിനു മുകളിൽ ശനിയും ഏറ്റവും മുകളിൽ വ്യാഴവും പ്രത്യക്ഷപ്പെടും. ചൊവ്വാഴ്ച ചന്ദ്രൻ ശുക്ര​ൻെറ തൊട്ടുമുകളിലും ബുധനാഴ്ച ശനിയുടെ അരികിലും വ്യാഴാഴ്ച വ്യാഴത്തോടൊപ്പവുമായിരിക്കും കാണപ്പെടുക. ഗ്രഹങ്ങളുടെ അരികിൽനിന്ന് ചന്ദ്രൻ കിഴക്കോട്ട് മാറിയാലും ഡിസംബർ അവസാനം വരെ ഈ മൂന്ന് ഗ്രഹങ്ങളെയും ഇതേ സ്ഥാനത്തു കാണാനാകും. ഗ്രഹനിരീക്ഷണത്തിന് പയ്യന്നൂർ വാനനിരീക്ഷണകേന്ദ്രം ഒരുങ്ങിയതായി ഡയറക്ടർ ഗംഗാധരൻ മാസ്​റ്റർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.