തെയ്യങ്ങൾ പ്രമേയമാക്കിയുള്ള ചിത്രപ്രദർശനം തുടങ്ങി

കോഴിക്കോട്​: കരിമ്പച്ച തെഴുക്കുന്ന കൈതച്ചെടിയുടെ മറപറ്റി വരണ്ട മണ്ണും ഉണങ്ങിയ മരവും നോക്കുന്ന തെയ്യക്കോലം, മനുഷ്യൻ തീർത്ത വിപത്തുകൾക്കു നടുവിൽ സങ്കടച്ചോരയുമായി നിൽക്കുന്ന തെയ്യം, പൂത്ത ചെമ്പകം വാരിപ്പുണർന്ന്​ പ്രകൃതിയുടെ അവസാന നിലവിളിപോലെ കത്തുന്ന തെയ്യങ്ങൾ... ഇങ്ങനെ തെയ്യക്കോലങ്ങളെ പ്രമേയമാക്കി രചിച്ച ചിത്രങ്ങളുടെ പ്രദർശനം ലളിതകല അക്കാദമി ആർട്ട്​​ ഗാലറിയിൽ തുടങ്ങി. രാജേന്ദ്രൻ പുല്ലൂരി​‍ൻെറ 'രൂപാന്തരം' എന്ന ചിത്രപ്രദർശനത്തിനാണ്​ തുടക്കമായത്​. കടുംനിറങ്ങളിൽ ആധുനിക മനുഷ്യ​‍ൻെറ വേദനകൾ വരച്ചിടുന്നതാണ്​ ചിത്രങ്ങൾ ഓരോന്നും. കോഴിക്കോട്ടടക്കം നേരത്തേ നിരവധി പ്രദർശനങ്ങൾ നടത്തിയ രാജേന്ദ്ര​​ൻ കാഞ്ഞങ്ങാട്​ സ്വദേശിയാണ്​. നിരവധി പുരസ്​കാരങ്ങളും നേടിയിട്ടുണ്ട്​. ആർട്ടിസ്​റ്റ്​ സഗീർ ഉദ്​ഘാനം ചെയ്​തു. അഡ്വ. ടി.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രദർശനം ഡിസംബർ 11 വരെയുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.