റോഡ് പരിപാലന കാലാവധി പരസ്യപ്പെടുത്തലിന്‌ ജില്ലയിൽ തുടക്കം

കോഴിക്കോട്​: പൊതുമരാമത്ത് റോഡി​ൻെറ പരിപാലന കാലാവധി ബോർഡുകളിൽ പരസ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ കോട്ടൂളിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. റോഡുകളെ കുറിച്ചുള്ള കാര്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കുന്നതിന് പദ്ധതി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡി​ൻെറ നിർമാണം, പരിപാലന കാലാവധി, ചെലവഴിച്ച രൂപ, പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ തുടങ്ങിയവ പരസ്യമാക്കുന്നതിലൂടെ കാര്യങ്ങൾ കൂടുതൽ സുതാര്യമാകുമെന്നും കരാറുകാരുടെ ഭാഗത്തുനിന്ന് മികച്ച പ്രവർത്തനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവൃത്തികളും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. റോഡുകൾ പരിപാലിക്കുന്നതിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രതയുണ്ടാകും. റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ പദ്ധതി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്​, കൗൺസിലർമാരായ എസ്.ജയശ്രീ, കെ.ടി.സുഷാജ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.