യു.ഡി.എഫ് പ്രതിഷേധ മാർച്ച് ഇന്ന്​

നാദാപുരം: കേന്ദ്ര സർക്കാറി​‍ൻെറ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ എടച്ചേരി പഞ്ചായത്ത് ഭരണസമിതി നടത്തിയ വ്യാപക ക്രമക്കേടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് തിങ്കളാഴ്​ച പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ 10ന്​ പുതിയങ്ങാടി ലീഗ് ഹൗസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമാപിക്കും. കാലങ്ങളായി സി.പി.എം നേതൃത്വത്തിലുള്ള മുന്നണി നാടി​‍ൻെറ വികസനപങ്കാളിത്തത്തിൽ വിവേചനം കാണിക്കുന്നുവെന്നാണ് യു.ഡി.എഫി​‍ൻെറ ആരോപണം. എൽ.ഡി.എഫി​‍ൻെറ പക്ഷപാതപരമായ തീരുമാനം മാറ്റാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.