ബാലുശ്ശേരി: പനങ്ങാട് കോഓപറേറ്റിവ് അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർമാണ മേഖലയിലെ വിവിധ ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കാനായി ഹോം കോ മാർക്കറ്റ് ആരംഭിക്കുന്നു. വട്ടോളിബസാറിൽ ഹോം കോ മാർക്കറ്റിൻെറ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി ആദ്യവിൽപന നടത്തും. നിർമാണരംഗത്തെ മികച്ച ബ്രാൻഡുകൾ ഒന്നിച്ചണിനിരത്തി സഹകരണ മേഖലയിൽ ജില്ലയിൽതന്നെ ആദ്യത്തെ സംരംഭമാണെന്ന് സൊസൈറ്റി ഭാരവാഹികളായ പ്രസിഡൻറ് ഇ.വി. ഗോപാലൻ, വൈസ് പ്രസിഡൻറ് ആർ.സി. സിജു, സെക്രട്ടറി എം. രാജീവ്, ഡയറക്ടർമാരായ അഡ്വ. കെ. ജയപ്രശാന്ത് ബാബു, പി.കെ. രംഗീഷ്കുമാർ, എൻ.കെ. അബു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.