ഹമ്പുകൾക്കു സമീപം മുന്നറിയിപ്പ് ബോർഡ്​ വേണമെന്ന് മനുഷ്യാവകാശ കമീഷൻ

കോഴിക്കോട്: റോഡപകടങ്ങൾ ഒഴിവാക്കാൻ ഹമ്പുകൾക്ക് സമീപം ശാസ്ത്രീയമായ രീതിയിൽ ഇന്ത്യൻ റോഡ് കോൺഗ്രസ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.രണ്ടു മാസത്തിനകം ഇക്കാര്യത്തിൽ സ്വീകരിച്ച നപടികൾ അറിയിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ചാത്തമംഗലം അടുവാട് സ്കൂളിനു സമീപം ഹമ്പിലുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ച സംഭവം ചൂണ്ടിക്കാണിച്ച് എ.സി ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അടവാട് സ്കൂളിനു മുന്നിൽ ഹമ്പ് സ്ഥാപിച്ചത് സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരമാണെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടി എൻജിനീയർ കമീഷനെ അറിയിച്ചു. എന്നാൽ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയാണ് പല നിരത്തുകളിലും ഹമ്പുകൾ നിർമിച്ചിട്ടുള്ളതെന്ന് പരാതിക്കാരൻ അറിയിച്ചു. പരാതിക്കാരൻ ഉന്നയിച്ചത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. പൊതുമരാമത്ത് വകുപ്പ് ഗവൺമൻെറ്​ സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.