റോൾ പ്ലേ: കുറ്റ്യാടി ഗവ. ഹൈസ്കൂൾ സംസ്ഥാന തലത്തിൽ

കുറ്റ്യാടി: ഫാസ്​റ്റ്​ ഫുഡി​‍ൻെറ ദോഷങ്ങൾ എണ്ണിപ്പറഞ്ഞ്​ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന റോൾ പ്ലേയിലേക്ക്. കഴിഞ്ഞ ദിവസം ഓൺലൈനായി നടത്തിയ ജില്ലതല മത്സരത്തിൽ ജില്ലയിൽനിന്നുള്ള മറ്റ് സ്കൂളുകളെ പിന്തള്ളിയാണ് കുറ്റ്യാടിയിലെ കുട്ടികൾ സംസ്ഥാന മത്സരത്തിന് അർഹത നേടിയത്. തുടർച്ചയായ ആറാം വർഷമാണ് കുറ്റ്യാടി ഗവ: ഹയർ സെക്കൻഡറിയിലെ വിദ്യാർഥികൾ സംസ്ഥാന മത്സരത്തിൽ മാറ്റുരക്കുന്നത്. എൻ.സി.ഇ.ആർ.ടി ദേശീയ തലത്തിൽ നടത്തുന്ന മത്സരത്തി​‍ൻെറ ഭാഗമായാണ് കേരളത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് റോൾ പ്ലേ മത്സരം സംഘടിപ്പിക്കുന്നത്. തുടർച്ചയായി രണ്ടു വർഷങ്ങളിൽ സംസ്ഥാനത്ത് നിന്ന് വിജയിച്ച കുറ്റ്യാടി സ്കൂൾ ടീം 2019 ൽ ദേശീയ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ആമിന, സെബ അനീസ്, അർച്ചന ബി. നായർ, ഫാത്തിമറിയ ഫെബിൻ, നീലാംബരി വിനോദ്, ആർ.എസ്. നിവേദിത എന്നിവരാണ് അഭിനയിച്ചത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക കെ.എ. രേഖയാണ് രചനയും സംവിധാനവും നിർവഹിച്ചത്. photo: kutti 11 കുറ്റ്യാടി ഗവ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികളുടെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റോൾ പ്ലെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.