മലബാറി​െൻറ സഞ്ചാര ചരിത്രം പുസ്തക പ്രകാശനം

മലബാറി​ൻെറ സഞ്ചാര ചരിത്രം പുസ്തക പ്രകാശനം കോഴിക്കോട്: ഇസ്​ലാമിക് പബ്ലിഷിങ്​ ബ്യൂറോ പുറത്തിറക്കിയ മലബാറി​ൻെറ സഞ്ചാര ചരിത്രം പുസ്തകത്തി​ൻെറ പ്രകാശനം 25 പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് നടത്തി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി, ഡോ. സെബാസ്​റ്റ്യൻ പോൾ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ടി. പത്മനാഭൻ, ഗോപിനാഥ് രവീന്ദ്രൻ തുടങ്ങിയവർ വിവിധ ജില്ലകളിലാണ് പ്രകാശനം നിർവഹിച്ചത്. കോഴിക്കോട് നടന്ന സംസ്​ഥാനതല ഉദ്​ഘാടനം എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ.ബി. ബഷീറി​ൻെറ അധ്യക്ഷതയിൽ ഡോ. പി.പി. അബ്​ദുർറസാഖ് നിർവഹിച്ച​ു. ഡോ. ഹുസൈൻ രണ്ടത്താണി, സി.എൻ. ജാഫർ, പി. ജാബിർ, ടി.കെ. അലി അശ്റഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.