ബേപ്പൂർ: ഡിസംബർ അവസാനവാരം നടത്തുന്ന ബേപ്പൂർ അന്താരാഷ്ട്ര ജലമേള നിലവിലെ പ്രത്യേക സാഹചര്യത്തിൽ നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രളയവും കോവിഡ് മഹാമാരിയും കാരണം നാടിൻെറ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകൾ മോശമായ അവസ്ഥയിൽ ടൂറിസത്തിൻെറ പുരോഗതിക്കെന്ന പേരിൽ ഖജനാവിലെ പണം ധൂർത്തടിക്കാൻ ഉപകരിക്കുന്ന അന്താരാഷ്ട്ര ജലമേള ഒഴിവാക്കണമെന്ന് മാത്തോട്ടത്തെ പൊതുപ്രവർത്തകനായ ചെട്ടിയാംകണ്ടി സക്കീർഹുസൈൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ധനമന്ത്രിക്കും അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ധന വിലയും പാചകവാതക വിലയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവുംമൂലം പൊറുതിമുട്ടിയ സന്ദർഭത്തിൽ നടത്തുന്ന ജലോത്സവം അനവസരത്തിലാണ്. കോവിഡിൻെറ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ് ഭീതിയുടെ സാഹചര്യത്തിൽ ആൾക്കൂട്ടവും ആഘോഷത്തിമിർപ്പും അഭികാമ്യമല്ല. സ്ഥിരമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള കർമപരിപാടികളും ജനക്ഷേമകരമായ പ്രവർത്തനങ്ങളും ആവിഷ്കരിക്കുകയാണ് അത്യാവശ്യമായി വേണ്ടതെന്ന അഭിപ്രായമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.