നന്മണ്ട: ജില്ല പഞ്ചായത്ത് ഡിവിഷൻ ഉപെതരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫ് സ്ഥാനാർഥി റസിയ തോട്ടായി ഒന്നാംഘട്ട പ്രചാരണ പര്യടനം പൂർത്തിയാക്കി. പുറക്കാട്ടിരി ബസാറിൽ മുൻ എം.എൽ.എ കെ.കെ. ലതിക ഉദ്ഘാടനം ചെയ്ത െതരഞ്ഞെടുപ്പ് പര്യടനജാഥ ഡിവിഷനിലെ 23 കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം ബാലുശ്ശേരി മുക്കിൽ സമാപിച്ചു. സമാപന യോഗത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, ജനാർദനൻ, സ്ഥാനാർഥി റസിയ തോട്ടായി തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണയോഗങ്ങളിൽ കാനത്തിൽ ജമീല എം.എൽ.എ, ജുലേഷ്, നഫ്ത്തർ മടവൂർ, ഒ.പി. ശോഭന, പ്രമീള, വാസുനായർ, എം.പി. ഷിജിത്ത്, ബഷീർ കുണ്ടായി തുടങ്ങിയവർ സംസാരിച്ചു. രണ്ടാംഘട്ട പ്രചാരണ പര്യടനയാത്ര മൂന്നിന് തുടങ്ങും. രണ്ടിന് ജയ്സി തോമസ്, കെ.പി. അനിൽകുമാർ എന്നീ നേതാക്കൾ നന്മണ്ടയിലെ യോഗങ്ങളിൽ സംബന്ധിക്കും. യു.ഡി.എഫ് സ്ഥാനാർഥി കെ. ജമീലയുടെ ഒന്നാംഘട്ട പ്രചാരണ പര്യടനം സമാപിച്ചു. നന്മണ്ട പഞ്ചായത്തിലെ 16ഓളം കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾക്കുശേഷം ചീക്കിലോട് മാപ്പിള സ്കൂളിന് സമീപം ഒന്നാംഘട്ട പ്രചാരണം സമാപിച്ചു. സമാപന സമ്മേളനം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് ജാഫർ സാദിക് ഉദ്ഘാടനം ചെയ്തു. മുസ്തഫ കമാൽ, ഐ.പി. രാജേഷ്, ദേവദാസ് കുട്ടമ്പൂർ, സനുജ് കുരുവട്ടൂർ, പി. ജലീൽ, റാഷിദ് നന്മണ്ട, വൈശാൽ, ടി.എം. മിനി, ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.