കൗമാരസുരക്ഷ ഉറപ്പാക്കാൻ 'ചങ്ക്'

പേരാമ്പ്ര: ജില്ല പഞ്ചായത്ത് എജു കെയർ പദ്ധതിയുടെ ഭാഗമായി നടപ്പാക്കി വരുന്ന കൗമാര ശാക്തീകരണ പരിശീലന പരിപാടി 'ചങ്ക്' (കാ​മ്പ​യി​ൻ ഫോ​ർ അ​ഡോ​ള​സ​ൻ​റ് നാചറിങ്​ കോഴിക്കോട്) നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കൗമാരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കാനും കൗമാരക്കാരെത്തന്നെ പ്രയോജനപ്പെടുത്തുന്ന രീതിയാണ് ചങ്ക് മുന്നോട്ട് വെക്കുന്നത്. അഡോളസൻറ്​ ബ്രിഗേഡ് എന്ന പേരിലുള്ള നേതൃപാടവവും ആശയവിനിമയ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ള സ്കൂളിലെ കുട്ടികളുടെ ഗ്രൂപ്പിനാണ് ജില്ല പഞ്ചായത്ത് നിയമിക്കുന്ന മൻെറർമാരുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. കൗമാര വിദ്യാഭ്യാസ മേഖലയിലെ വിദഗ്​ധർ തയാറാക്കിയ നാല്​ മൊഡ്യൂളുകൾ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പങ്കുവെക്കും. ക്ലാസുകൾക്കു പുറമെ, കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ മൻെറർമാരുമായി പങ്കുവെക്കുന്നതിനുള്ള അവസരവും ഒരുക്കുന്നുണ്ട്. സ്കൂളിൽ നടന്ന പരിപാടി ഹെഡ്മാസ്​റ്റർ കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല എജു കെയർ കോഓഡിനേറ്റർ നസീർ നൊച്ചാട് അധ്യക്ഷതവഹിച്ചു. മൻെറർ ഡോ. തുഷാര പരിശീലനത്തിന് നേതൃത്വം നൽകി. കോഓഡിനേറ്റർ സി. നസീറ. കെ. ഷാഹിൻ, സ്​റ്റാഫ് സെക്രട്ടറി വി.എം. അഷ്റഫ്, സ്കൂൾ ഐ.ടി കോഓഡിനേറ്റർ പി.പി. റഷീദ്, സി. സജീബ്, എസ്.കെ. സനൂപ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കൗമാര സുരക്ഷ ഉറപ്പാക്കാൻ നൊച്ചാട് എച്ച്.എസ്.എസ്. അഡോളസൻറ്​ ബ്രിഗേഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.