കിഴക്കോത്ത് പഞ്ചായത്ത് മാലിന്യ സംസ്കരണ പദ്ധതിക്ക് രൂപം നൽകി

എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും കടകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്​റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പൂർണമായും ശേഖരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് രൂപം നൽകി. ഇതി​‍ൻെറ ഭാഗമായി ഓരോ വാർഡുകളിലും 60 വീടുകൾക്ക് ഒരു സ്​ക്വാഡ് എന്ന രൂപത്തിൽ കമ്മിറ്റികൾ രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുക. കമ്മിറ്റികളുടെ സഹകരണത്തോടെ പഞ്ചായത്തിൽ രൂപവത്കരിച്ച ഹരിത കർമസേന വീടുകളിൽ കയറി പ്ലാസ്​റ്റിക്​ അടക്കമുള്ള മാലിന്യങ്ങൾ ശേഖരിക്കും. മാലിന്യങ്ങൾ അതത് ദിവസം തന്നെ പുറത്തുകൊണ്ട് പോകാനുള്ള നടപടികൾ സ്വീകരിക്കും. 28 മുതൽ ഡിസംബർ നാലു​ വരെയുള്ള തീയതികളിൽ വാർഡ്തല യോഗങ്ങൾ ചേരാനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പ്രസിഡൻറ് പി.പി. നസ്റി അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻറ് വി.കെ. അബ്​ദുറഹിമാൻ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രിയങ്ക കരൂഞ്ഞിയിൽ, കെ.കെ. ജബ്ബാർ, റംല മക്കാട്ട് പൊയിൽ, മംഗലങ്ങാട് മുഹമ്മദ്, സെക്രട്ടറി മനോജ്കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.