എം.എസ്​.എസ്​ വഖഫ് ബോർഡ് ഓഫിസ്​ ധർണ

കോഴിക്കോട്​: വഖഫ് ബോർഡിലെ നിയമനം പി.എസ്​.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എം.എസ്​.എസ്​ ജില്ല കമ്മിറ്റി വഖഫ് ബോർഡ് ഡിവിഷനൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല പ്രസിഡൻറ്​ പി.പി. അബ്​ദുറഹ്​മാൻ അധ്യക്ഷത വഹിച്ചു. സംസ്​ഥാന ട്രഷറർ പി.ടി. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്​ഥാന സെക്രട്ടറി പി. സൈനുൽ ആബിദ്​, എൻജിനീയർ പി. മമ്മദ്കോയ, ഉമർ വെള്ളലശ്ശേരി, കെ.എം. മൻസൂർ അഹമ്മദ്, ടി.കെ. അബ്്ദുൽ ലത്തീഫ് ഹാജി, പി.പി. അബ്്ദുറഹീം, അസൻകോയ പാലക്കി, സി.പി.എം. സഈദ് അഹമ്മദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.