വഹീദക്ക്​ സംരക്ഷണവുമായി നാട്ടുകാരും മനുഷ്യാവകാശപ്രവർത്തകരും

കുറ്റ്യാടി: ഭർത്താവി​‍ൻെറ ഉപദ്രവത്തിൽനിന്ന് യുവതിയെ രക്ഷിക്കാൻ നാട്ടുകാരും മനുഷ്യാവകാശ പ്രവർത്തകരും ഒത്തുകൂടി. കായക്കൊടി പഞ്ചായത്തിലെ കൊടക്കൽ വഹീദ സംരക്ഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർക്ക്​ പരാതി നൽകിയിരുന്നു. ഭർത്താവ് ഗൾഫിലും നാട്ടിലും വെച്ച്​ ദ്രോഹിച്ചിരുന്നുവെന്നും വർഷങ്ങളായി താമസിക്കുന്ന വീട്ടിൽനിന്ന് സ്കൂൾ വിദ്യാർഥികളായ മക്കളെയും തന്നെയും തെരുവിലേക്ക് ഇറക്കിവിടാനാണ് ഭർത്താവി​​‍ൻെറ ശ്രമമെന്നും വഹീദ പറയുന്നു. കുടുംബകോടതി വിധിച്ച ജീവനാംശം കൃത്യമായി നൽകുന്നില്ല. താമസിക്കുന്ന വീട് ഭർത്താവ് ബന്ധുവി​‍ൻെറ പേരിൽ തീറെഴുതിക്കൊടുത്തിരിക്കുകയാണ്. കുട്ടികളെ ബലമായി ഇറക്കിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞതിന് മർദിച്ചതായും പരിക്കേറ്റ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായും പറഞ്ഞു. പൊലീസിൽ പരാതികൊടുത്തിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശപ്രവർത്തകർക്ക് പരാതി നൽകിയത്. വഹീദയുടെ വീട്ടിൽ നടന്ന യോഗത്തിൽ പി.കെ. ഹമീദ്​ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കുമ്പളംകണ്ടി അമ്മദ്​, മൊയ്‌തു കണ്ണൻകോടൻ, ടി. നാരായണൻ വട്ടോളി, ജാഫർ മൂസ, വി.കെ. അബ്​ദുല്ല, ടി.പി. ബഷീർ എന്നിവർ സംസാരിച്ചു. പി.കെ. ഹമീദ് (ചെയർമാൻ ), ടി.പി. മജീദ് (കൺവീനർ), ഹമീദ് കൊടക്കൽ (ട്രഷറർ), വി.പി.അബ്​ദുല്ല ഹാജി, ചന്ദ്രൻ വാഴയിൽ (വൈസ് ചെയർമാൻ ), ഹാരിസ് തങ്ങൾ, സി.സി. മൊയ്‌തു (ജോയൻറ്​ കൺവീനർ )എന്നിവർ ഭാരവാഹികളായി 21 അംഗ ആക്​ഷൻ കമ്മിറ്റിക്ക് രൂപം നൽകി. യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ യോഗം തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.