കടന്നല്‍ക്കുത്തേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

ഉദുമ: കടന്നല്‍ക്കുത്തേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ പൊലീസ് സ്‌റ്റേഷനു മുന്‍വശത്ത് താമസിക്കുന്ന പരേതനായ കൊന്ത​ൻെറ ഭാര്യ പാറുവാണ്​ (70) തിങ്കളാഴ്ച പുലര്‍ച്ചെ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഈ മാസം 14ന്​ കളനാട് വെച്ച് മത്സ്യവില്‍പന കഴിഞ്ഞ് മടങ്ങുമ്പോഴാണ് കടന്നല്‍ക്കുത്തേറ്റത്. തുടർന്ന്​ ഉദുമ നഴ്‌സിങ് ഹോമിലും കാസര്‍കോട് കെയര്‍വെൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്‍ മൂന്നു ദിവസം മുമ്പാണ് മംഗലാപുരത്തേക്കു​ മാറ്റിയത്. മക്കള്‍: ശ്രീമതി, സരോജിനി, സതീശന്‍ (മൂവരും മത്സ്യത്തൊഴിലാളികള്‍). മരുമക്കള്‍: മോഹനന്‍, രാഘവന്‍. സഹോദരങ്ങള്‍: കുമ്പ, മുകുന്ദന്‍(കാഞ്ഞങ്ങാട്), വാമനന്‍, പരേതനായ കിട്ടന്‍. paru uduma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.