സിഗ്​നൽ ലൈറ്റുകൾ പ്രവർത്തനം നിലച്ചു; അപകട മേഖലയായി വെങ്ങളം ബൈപാസ് ജങ്ഷൻ

എലത്തൂർ: വെങ്ങളം ബൈപാസ് ജങ്ഷനിലെ സിഗ്​നൽ ലൈറ്റുകൾ പ്രവർത്തനം നിലച്ചിട്ട്​ മാസങ്ങളായി. ഗതാഗത നിയന്ത്രണത്തിന് സിഗ്​നൽ ലൈറ്റുകളോ നിയമപാലകരോ ഇല്ലാത്തതിനാൽ ജങ്ഷനിൽ അപകടം പതിവാകുന്നു. ജങ്ഷനിലെ ഹൈമാസ്​റ്റ്​ വിളക്കും പ്രവർത്തിക്കാത്തതിനാൽ രാത്രി ജങ്ഷൻ ഇരുട്ടിലമരുകയാണ്​. ട്രാഫിക് പൊലീസോ, ഹോംഗാർഡുകളോ ഇല്ലാത്തതിനാൽ വാഹനങ്ങൾ തോന്നുംപടിയാണ്​ കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ അപകട സാധ്യത ഉണ്ടാക്കുകയാണ്​. റോഡി​‍ൻെറ ഇരുവശത്തും ദീർഘ ദൂര ലോറികൾ വരിവരിയായി നിർത്തിയിടുന്നതും അപകട സാധ്യത ഉണ്ടാക്കുന്നു. സീബ്രാലൈനുള്ള ഭാഗത്തുകൂടെ പോലും കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസപ്പെടുകയാണ്​. മിക്ക ദിവസങ്ങളിലും അപകടങ്ങൾ പതിവാ​െണന്ന്​ സമീപവാസികൾ പറയുന്നു. ഗതാഗത വകുപ്പിന് കീഴിലുള്ള റോഡ്​ സുരക്ഷ അതോറിറ്റിയാണ് സിഗ്​നൽ സംവിധാനം പ്രവർത്തനക്ഷമമാക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.