ഭയരഹിത ഇന്ത്യക്കായ് സെമിനാർ

കോഴിക്കോട്: നെഹ്​റൂവിയൻ ആശയങ്ങളിൽനിന്ന് അകലുകയും നെഹ്​റുവിനെ തമസ്കരിക്കുകയും ചെയ്താൽ മതനിരപേക്ഷ ഇന്ത്യ നിലനിൽക്കില്ല എന്ന സന്ദേശവുമായി ജവഹർലാൽ നെഹ്​റു എജുക്കേഷൻ ആൻഡ്​ കൾചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'ഭയരഹിത ഇന്ത്യക്കായ് നെഹ്​റുവിലേക്ക് തിരികെ' വിഷയത്തിൽ 13ന് ഉച്ച 2.30 നു കോഴിക്കോട് ഡി.സി.സി ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കും. കെ.പി.സി.സി വൈസ് പ്രസിഡൻറ്​ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി ചെയർമാൻ വി. അബ്​ദുൽ റസാഖ്, കൺവീനർ ബീന പൂവത്തിൽ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.