കെ.എസ്.ആർ.ടി.സി അഴിമതി: ആർ.എൽ.ജെ.പി നിരാഹാര സത്യഗ്രഹം

കോഴിക്കോട്: കെ.എസ്.ആർ.ടി.സി സമുച്ചയ നിർമാണ വാടക കരാറിലെ അഴിമതി സംബന്ധിച്ച്​ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്​ട്രീയ ലോക് ജൻ ശക്തി പാർട്ടി നിരാഹാര സത്യഗ്രഹം സംഘടിപ്പിച്ചു. ജില്ല ട്രഷറർ വിൻസൻറ്​ ബാലുശ്ശേരി ഏകദിന നിരാഹാരമനുഷ്ഠിച്ചു. സംസ്ഥാന പ്രസിഡൻറ്​ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. നിർമാണത്തിലെ അഴിമതിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുന്നതിനൊപ്പം ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്​ അദ്ദേഹം ആവ​ശ്യപ്പെട്ടു. യുവമോർച്ച ജില്ല പ്രസിഡൻറ്​ ടി. റിനീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി കാളക്കണ്ടി അരുൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​​ മുഹമ്മദ് ഇഖ്ബാൽ ഖാൻ, ജില്ല ജന.സെക്രട്ടറി പ്രമോദ് കണ്ണഞ്ചേരി, യൂത്ത് പ്രസിഡൻറ്​ കെ.സി. അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. rljp ആർ.എൽ.ജെ.പി നിരാഹാര സമരം സംസ്ഥാന പ്രസിഡൻറ്​ എം. മെഹ്ബൂബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.