ശ്രീകണ്ഠപുരം: ഓണ്‍ലൈനിലൂടെ ചുരിദാര്‍ ടോപ്പിന് ബുക്കിങ് നടത്തിയ യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിൻെറ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടപ്പെട്ടത്. ഫേസ്ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗ്ൾ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിൻെറ 7582825396 എന്ന നമ്പറിലേക്ക് വിളിച്ചു. അപ്പോൾ വിലാസം പരിശോധിക്കുന്നതിനായി രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍നിന്ന് കമ്പനിയുടെ നമ്പറിലേക്ക് സന്ദേശമയക്കണമെന്ന് രജനയോട് അവർ പറഞ്ഞു. ഇങ്ങനെ സന്ദേശം അയച്ചതിന് പിറകെ രജനയുടെ ശ്രീകണ്ഠപുരം എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ആറുതവണയായാണ് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. ഇതോടെ ആദ്യമയച്ച 299 രൂപയടക്കം 1,00,299 രൂപയാണ് ഇവർക്ക് നഷ്ടമായത്. രജനയുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.