എം.വി.ആർ പുരസ്​കാരം സമ്മാനിച്ചു

കണ്ണൂർ: ഈ വർഷത്തെ എം.വി.ആർ പുരസ്​കാരം കർഷക സമരത്തിന്​ നേതൃത്വം നൽകുന്ന സംയുക്​ത കിസാൻ മോർച്ചക്ക്​ സി.പി.എം സംസ്​ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ സമ്മാനിച്ചു. കിസാൻ മോർച്ചക്ക്​ വേണ്ടി അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഹനൻമുല്ല ഏറ്റുവാങ്ങി. ചടങ്ങിൽ 2020ലെ പുരസ്​കാരം ഡോ.ടി. തോമസ്​ ഐസക്കിനും സമ്മാനിച്ചു. ഒരുലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ്​ പുരസ്​കാരം. എം.വി. രാഘവ​ൻെറ ഏഴാം ചരമ വാർഷിക ദിനാചരണത്തി​ൻെറ ഭാഗമായാണ്​​ പുരസ്​കാര വിതരണം നടത്തിയത്​. കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ല കമ്മിറ്റിയംഗം പാട്യം രാജൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.