കണ്ണൂർ: ഇന്ധന വിലയിൽ കേന്ദ്രം നികുതിയിളവ് പ്രഖ്യാപിച്ചിട്ടും നിരക്ക് കുറക്കാത്ത സംസ്ഥാന സർക്കാറിൻെറ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിൻെറ നേതൃത്വത്തിൽ ചക്രസ്തംഭന സമരം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11 മുതൽ 11.15 വരെ ജില്ല ആസ്ഥാനങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ സമരം ക്രമീകരിക്കാൻ അതത് ഡി.സി.സികൾക്ക് നിർദേശം നൽകിയതായി സുധാകരൻ അറിയിച്ചു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ഈ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ നിലപാട്. ഇന്ധന വില കുറക്കാതെ ധനമന്ത്രി പുതിയ ധനതത്വശാസ്ത്രം അവതരിപ്പിച്ച് ജനങ്ങളോട് ക്രൂരത കാണിക്കുകയാണ്. ഈ ഇനത്തിൽ ലഭിക്കുന്ന അധിക നികുതിയും വരുമാനവും സംസ്ഥാന സർക്കാർ വേണ്ടെന്നുവെക്കണം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എണ്ണവില കുറക്കാൻ എ.ഐ.സി.സി നിർദേശം നൽകിയിട്ടുണ്ട്. കെ. റെയിൽ, ജലപാത പദ്ധതികൾ സംസ്ഥാനത്തിന് ഒരു ഗുണവും ചെയ്യില്ല. അനാവശ്യമായ പദ്ധതിയാണിത്. അനുമതി പോലും നൽകാതെ ഭൂമി ഏറ്റെടുക്കൽ നടപടി സർക്കാർ ആരംഭിച്ചത് ധൂർത്തിൻെറ തെളിവാണെന്നും സുധാകരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.