വികസനത്തെ തുരങ്കം വെക്കുന്ന നടപടി അവസാനിപ്പിക്കണം

കൊടുവള്ളി: നിയോജക മണ്ഡലത്തില്‍ ഒന്നാം പിണറായി സര്‍ക്കാറിലൂടെ 1232.4 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കൊണ്ട് നേടിയെടുക്കാന്‍ സാധിച്ചെന്നും, എന്നാൽ നിയോജക മണ്ഡലത്തില്‍ കൊണ്ടുവന്ന ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനു പകരം നിലവിലെ എം.എല്‍.എയും മുസ്​ലിം ലീഗും വികസനത്തെ തുരങ്കം വെക്കുന്ന നടപടിയിൽനിന്നും പിൻമാറണമെന്ന് മുൻ എം.എൽ.എ കാരാട്ട് റസാഖ് ആവശ്യപ്പെട്ടു. മണ്ഡലത്തില്‍ കൊണ്ടുവന്ന വികസനങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞ് എം.എല്‍.എ ഓഫിസിന് മുമ്പില്‍ സമരം ചെയ്തവരാണ് മുസ്​ലിം ലീഗുകാരെന്നും, വികസന പദ്ധതികളോട് പുറംതിരിയുന്ന നടപടികൾ ബന്ധപ്പെട്ടവർ അവസാനിപ്പിക്കണമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.