മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; രണ്ടുപേർ അറസ്​റ്റിൽ

പേരാമ്പ്ര: പേരാമ്പ്രയിലും കൂട്ടാലിടയിലും മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പേരാമ്പ്ര പൊലീസ് അറസ്​റ്റ്​ ചെയ്തു. കൂട്ടാലിട കേസിൽ ബാലുശ്ശേരി പൊലീസും ഇവരുടെ അറസ്​റ്റ്​ രേഖപ്പെടുത്തി. പേരാമ്പ്ര സ്വദേശി നൗഷാദ്, കരുവണ്ണൂർ സ്വദേശി അഭിനന്ദ് എന്നിവരാണ് പിടിയിലായത്​. പേരാമ്പ്ര മാർക്കറ്റ് പരിസരത്തുള്ള കൊശമറ്റം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഇവർ മുക്കുപണ്ടവുമായി എത്തിയത്. സ്ഥാപനത്തിലുള്ളവർക്ക് സംശയം തോന്നിയപ്പോൾ പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. കൂട്ടാലിടയിലും സമാന രീതിയിലാണ് തട്ടിപ്പിന് ശ്രമിച്ചത്. പ്രതികളെ റിമാൻഡ്​ ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.