കണ്ണംചിന്നംപാലം-മാമ്പുഴപ്പാലം റോഡ് പ്രവൃത്തിക്ക് ഭരണാനുമതി

പന്തീരാങ്കാവ്: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കണ്ണംചിന്നംപാലം-മാമ്പുഴപ്പാലം റോഡിന് 54.6 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ റോഡിന് തുക അനുവദിച്ചിട്ടുള്ളത്. മാമ്പുഴ തീരത്തുകൂടിയുള്ള ഈ റോഡ് തകർന്ന് ദുരിതയാത്രയായിത്തീർന്നിരുന്നു. ചിറക്കല്‍ ക്ഷേത്ര പരിസരത്തുകൂടിയാണ് റോഡ്. ചിറക്കല്‍താഴം കരിമ്പയില്‍ ഭാഗത്തുകൂടി കണ്ടിലേരി മാമ്പുഴപ്പാലം റോഡിലേക്കാണ് ഈ പാത എത്തിച്ചേരുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ കണ്ണംചിന്നംപാലത്തില്‍നിന്ന് മാമ്പുഴപ്പാലത്തിനടുത്തേക്ക് വളരെ പെട്ടെന്ന് എത്തിച്ചേരാൻ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.