ശിഹാബ് തങ്ങൾ അനുസ്മരണവും ഉന്നത വിജയികളെ ആദരിക്കലും

ശിഹാബ് തങ്ങൾ അനുസ്മരണവും ഉന്നത വിജയികളെ ആദരിക്കലുംകല്ലംപാറ: ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്​റ്റിന്‍റെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും ഉന്നത വിജയികളെയും പൊതുപ്രവർത്തകനെയും ആദരിക്കലും ഞായറാഴ്ച വൈകീട്ട്​ 6.30ന് ഫറോക്ക് കഷായപ്പടി ആംബിയന്‍സ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ട്രസ്​റ്റ് ചെയര്‍മാന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യാതിഥിയാവും. വാർത്തസമ്മേളനത്തില്‍ ട്രസ്​റ്റി അംഗങ്ങളായ പി.കെ. അബ്​ദുല്‍ സലാം, പി.കെ.അംജദ് ഖാന്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.