അപകടക്കെണിയായി കുഴികൾ

നന്മണ്ട: റോഡരികിലെ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 13ലാണ് അപകടക്കുഴികൾ. തിയ്യക്കോത്ത് റോഡിലേക്ക് തിരിയുന്ന ഗർത്തത്തിൽ വീണ് പരിക്കേറ്റവർ അനവധിയാണ്. മഴവെള്ളം ഒലിച്ചിറങ്ങിയാണ്​ കുഴി. ക്വാറി വെയ്​സ്​റ്റ്​ ഇറക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും മരാമത്ത് വകുപ്പ് പരിഹാരം കാണണമെന്നുമാണ്​ നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.