ആരോഗ്യപ്രവർത്തകരെ ആദരിച്ചു

ബാലുശ്ശേരി: നരേന്ദ്ര മോദി സർക്കാർ ഇന്ത്യയിലെ 100 കോടി ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകിയ സാഹചര്യത്തിൽ അതിന് പ്രയത്നിച്ച ആരോഗ്യ പ്രവർത്തകരെ ബാലുശ്ശേരിയിൽ എസ്.സി മോർച്ച നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. എസ്.സി മോർച്ച ജില്ല പ്രസിഡൻറ്​ മധു പുഴയരികത്ത് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് ​ബബീഷ് ഉണ്ണികുളം, എസ്.സി മോർച്ച ജില്ല ജനറൽ സെക്രട്ടറി പ്രവീൺ ശങ്കർ, വൈസ് പ്രസിഡൻറ്​ എം.സി. കരുണൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡൻറ്​ സി. മോഹനൻ, ബി.ജെ.പി ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. ബാലൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.