സാനിറ്റൈസറും മാസ്ക്കും നൽകി

വടകര: സ്​കൂൾ തുറക്കുന്നതിനു മുന്നോടിയായി ചോറോട് പഞ്ചായത്തിലെ മുഴുവൻ സ്​കൂളുകളിലും സാനിറ്റൈസറും, മാസ്ക്കും പഞ്ചായത്തി​ൻെറ നേതൃത്വത്തിൽ നൽകി. പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ചന്ദ്രശേഖരൻ, വൈസ്​ പ്രസിഡൻറ്​ രേവതി വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി. നാരായണൻ, ക്ഷേമകാര്യ ചെയർപേഴ്​സൺ ശ്യാമള, പഞ്ചായത്ത് സെക്രട്ടറി നിഷ, അസിസ്​റ്റൻറ്​ സെക്രട്ടറി സുധീർ, മിനി എന്നിവരടങ്ങുന്ന സംഘം സ്കൂളുകൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.