കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻെറ വീരോചിത അധ്യായം തീർത്ത വിദ്യാലയമാണ് മലാപ്പറമ്പ് ജി.യു.പി സ്കൂൾ. അടച്ചുപൂട്ടാനൊരുങ്ങിയ എയ്ഡഡ് സ്കൂൾ അഞ്ച് കോടിയിലേറെ ചെലവാക്കിയാണ് 2016ൽ സർക്കാർ ഏെറ്റടുത്തത്. മാനേജർ അടച്ചുപൂട്ടിയപ്പോൾ കലക്ടറേറ്റിലെ കെട്ടിടത്തിലായിരുന്നു അഞ്ച് മാസത്തോളം ക്ലാസുകൾ നടന്നത്. പി.ടി.എയും സ്കൂൾ സംരക്ഷണ സമിതിയും മറ്റും ചേർന്ന് പിന്നീട് ഓടിട്ട കെട്ടിടം നിർമിച്ചു. 2017 മുതൽ ഈ കെട്ടിടത്തിലാണ് പ്രവർത്തനം. സർക്കാർ ഏറ്റെടുത്ത ശേഷം 58 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ 107 കുട്ടികളുണ്ട്. നഴ്സറി ക്ലാസുകളിലായി 24 കുട്ടികളും സ്കൂളിലുണ്ട്. എട്ട് അധ്യാപികമാരാണ് ഇവിടെയുള്ളത്. ഒരു ജീവനക്കാരനുമുണ്ട്. അതിജീവനത്തിൻെറ പാതയിലാണെങ്കിലും പുതിയ കെട്ടിടത്തിൻെറ പണി പൂർത്തിയാകാത്തതാണ് സ്കൂളിൻെറ ഇപ്പോഴത്തെ പ്രശ്നം. മുൻ എം.എൽ.എയായ എ. പ്രദീപ് കുമാറിൻെറ ആസ്തി വികസന ഫണ്ടിൽനിന്നടക്കമുള്ള തുക ഉപയോഗിച്ച് 1.60 കോടിയോളം ചെലവഴിച്ച് മൂന്ന് നില കെട്ടിടമാണ് നിർമിച്ചത്. താഴെ നിലയിൽ ഓഫിസും സ്റ്റാഫ് റൂമും സ്റ്റേജും മുകൾ നിലകളിൽ ക്ലാസ് മുറികളുമാണ് സജ്ജമാക്കിയത്. അവസാനഘട്ട പണികളാണ് പൂർത്തിയാകാനുള്ളത്. ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികളും പാതിവഴിയിലാണ്. പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ കൂടുതൽ വിദ്യാർഥികൾ എത്തുമെന്നാണ് പ്രതീക്ഷ. 53 ലക്ഷം രൂപ കൂടി അനുവദിച്ച് കിട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഉടൻ പണിപുർതിയാക്കാൻ നടപടിയുണ്ടാകുമെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉറപ്പ് നൽകിയിട്ടുണ്ട്. തുറക്കുന്നതിന് മുന്നോടിയായി വിവിധ സംഘടനകളും പി.ടി.എയും അധ്യാപികമാരും ചേർന്ന് സ്കൂൾ ശുചീകരിച്ചിരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോണില്ലാത്ത 15ഓളം കുട്ടികൾക്ക് അധ്യാപികമാർ ഇടപെട്ട് വിവിധ സംഘടനകളുടെ സഹായത്തോടെ മൊബൈൽ ഫോണുകൾ നൽകിയിരുന്നു. സ്കുൾ തുറന്നാൽ തിങ്കൾ മുതൽ ബുധൻ വരെ ഒരു ബാച്ചിനും വ്യാഴം മുതൽ ശനി വരെ മറ്റൊരു ബാച്ചിനും ക്ലാസുകൾ നടത്താനാണ് തീരുമാനം. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.