കട കത്തിക്കാൻ ശ്രമംനാദാപുരം: വളയം ചുഴലി നീലാണ്ടുമ്മലിൽ കടക്ക് തീവെക്കാൻ ശ്രമം. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. നീലാണ്ടുമ്മൽ പടിഞ്ഞാറയിൽ കുഞ്ഞിരാമൻെറ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് രാത്രി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപെട്ട അടുത്ത വീട്ടുകാർ ഓടി എത്തി തീ അണയ്ക്കുകയായിരുന്നു. ഒരാൾ സംഭവസ്ഥലത്തുനിന്ന് ഓടിപ്പോകുന്നത് ഇവരുടെ ശ്രദ്ധയിൽപെട്ടതായി കടമ ഉടമ പറഞ്ഞു. കട ഉടമ വളയം പൊലീസിൽ പരാതി നൽകി.പടം . :CLKZ ndm2 വളയം നീലാണ്ടുമ്മലിൽ കത്തിക്കാൻ ശ്രമിച്ച കട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.