ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന്​ മാല മോഷ്​ടിച്ചു

ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന്​ മാല മോഷ്​ടിച്ചുപന്തീരാങ്കാവ്: വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന്​ അഞ്ച് പവന്‍റെ മാല പൊട്ടിച്ചെടുത്തു. താമരശ്ശേരി കിളയിൽ ഷാനവാസി​ൻെറ ഭാര്യ പെരുമണ്ണ വള്ളിക്കുന്ന് പറമ്പിൽ അനീന അസീസിന്‍റെ സ്വർണമാലയാണ് ചൊവ്വാഴ്ച പുലർച്ച മോഷണം പോയത്. വീട്ടിൽ കിടപ്പുമുറിയുടെ ജനൽ തുറന്ന് അതിനുള്ളിലൂടെ കൈയിട്ടാണ് മാല പൊട്ടിച്ചെടുത്തത്. സമീപത്ത് വെച്ചിരുന്ന മൊബൈൽ ഫോൺ നഷ്​ടമായിരുന്നെങ്കിലും വീട്ടുകാരുടെ പരിശോധനയിൽ അടുത്ത പറമ്പിൽ നിന്ന് ഉപക്ഷിച്ച നിലയിൽ കണ്ടെടുത്തു. സമീപത്തെ മറ്റ് രണ്ട് വീടുകളിൽ മോഷണ ശ്രമവും നടന്നു. പന്തീരാങ്കാവ് എസ്.ഐ ധനഞ്ജയദാസിന്‍റെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ദിവസങ്ങൾക്കുമുമ്പ്​ വള്ളിക്കുന്ന് മലങ്കാളി റോഡിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. സമീപത്തെ മറ്റൊരു വീട്ടിൽനിന്ന്​ അടക്ക മോഷണവും നടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.